• Home
  • >
  • Blog
  • >
  • Personal Loan
  • >
  • രൂ. 50,000 വരെയുള്ള പർസണൽ ലോണിന് പാൻ കാർഡ് നിർബന്ധമാണോ

രൂ. 50,000 വരെയുള്ള പർസണൽ ലോണിന് പാൻ കാർഡ് നിർബന്ധമാണോ

ലോൺ അനുവദിക്കുന്നതിനു വേണ്ടി ധനകാര്യ കന്പനികൾക്കും വായ്പനൽകുന്നവർക്കും ആവശ്യമായ പ്രധാന തിരിച്ചറിയൽ തെളിവുകളിൽ ഒന്നാണ് പാൻ കാർഡ്. പാൻ കാർഡ് വായ്പയെടുക്കുന്നയാളിന്റെ സാന്പത്തിക ചരിത്രം പ്രതിഫലിപ്പിക്കുകയും അവരുടെ തിരിച്ചടയ്ക്കൽ ശേഷിയെപ്പറ്റി വായ്പ നൽകുന്നവർക്ക് ഒരു ധാരണ നൽകുകയും ചെയ്യുന്നു. രൂ. 50,000 അല്ലെങ്കിൽ അതിലേറെയുടെ പർസണൽ ലോണിന്റെ കാര്യത്തിൽ, നിർബന്ധമായും സമർപ്പിക്കേണ്ട ഒരു രേഖയാണ് പാൻ കാർഡ്.  

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അറിയുന്നതിന് ഔദ്യോഗിക CIBIL വെബ്സൈറ്റ് സന്ദർശിക്കുക. പാൻ കാർഡ് നന്പർ രേഖപ്പെടുത്തി CIBIL സ്കോറിന് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക. ഏതാണ്ട് 700 മുതൽ 750 വരേയ്ക്കടുത്തും  അതിലേറെയും സ്കോർ ചെയ്യുന്നത് ലോണിനുള്ള നിങ്ങളുടെ പാൻ കാർഡ് അർഹത ദൃഢീകരിക്കുന്നു. പാൻ കാർഡിന്റെ അഭാവത്തിൽ, വ്യക്തിഗത വിവരങ്ങൾക്കൊപ്പം അപേക്ഷകർ മറ്റ് KYC രേഖകൾ സമർപ്പിക്കേണ്ടതാണ്.    

വായ്പനൽകുന്നവരുമായി നിങ്ങൾക്ക് വർഷങ്ങൾ നീണ്ട കൂറുള്ള ബന്ധമുണ്ടെങ്കിൽ, എന്തെങ്കിലും രേഖകളുടെ ആവശ്യമില്ലാതെ മുൻകൂട്ടി അംഗീകരിച്ച ലോണുകളുടെ നേട്ടം വായ്പ എടുക്കുന്നവർക്ക് നേടാൻ കഴിയും. നിങ്ങളുടെ മൊബൈൽ നന്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാറും പാൻ കാർഡ് നിസ്തുല നന്പരും ഉൾപ്പെടുന്ന KYC വിവരങ്ങൾ തിട്ടപ്പെടുത്തി മിനി ലോണുകൾ അനുവദിക്കപ്പെടാൻ കഴിയും.   

രൂ. 50,000 മുതൽ രൂ. 1,50,000 വരെയുളള അതിവേഗ പർസണൽ ലോൺ നേടുന്നതിന്  ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ൽ ശ്രമിച്ചു നോക്കുക. ഇന്ത്യയിലെ വിശ്വസനീയ  ഫൈനാൻഷ്യൽ കന്പനികളിൽ ഒന്നായ ഹീറോഫിൻകോർപ്പ് മുഖേന തുടക്കം കുറിച്ച  വിശ്വാസ്യതയുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണത്. രൂ. 50,000 ഉം അതിൽ കൂടുതലും വരുന്ന പർസണൽ ലോൺ നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന്  നമുക്ക് നോക്കാം: 

പർസണൽ ലോൺ അർഹതയുടെ കാര്യത്തിൽ വായ്പയെടുക്കുന്നയാളിന്റെ പ്രതിമാസ വരുമാനം പ്രധാനമാണ്. വായ്പ നൽകുന്ന വിവിധ സ്ഥാപനങ്ങൾക്ക് പർസണൽ ലോണിന് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്.
To Avail Personal Loan
Apply Now

രൂ. 50,000 അല്ലെങ്കിൽ അതിലധികം വരുന്ന പർസണൽ ലോണിനുള്ള അർഹതാ മാനദണ്ഡങ്ങൾക്കൊപ്പം ആവശ്യമായ നിർബന്ധിത രേഖകളുടെ ഒരു സെറ്റ് ഉണ്ട്

 
  • വായ്പയെടുക്കുന്നയാൾ ഇന്ത്യൻ പൌരൻ ആയിരിക്കണം
  • വരുമാനത്തിനു തെളിവായി ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും സാലറി സ്ലിപ്പും 
  • അപേക്ഷകന്റെ പ്രായം സംബന്ധിച്ച അർഹതാ മാനദണ്ഡം 21-58 വയസ്സിന്  ഇടയിൽ ആണ്
  • ഒന്നുകിൽ നിങ്ങൾക്ക് പ്രതിമാസം ചുരുങ്ങിയത് രൂ. 15,000 ശന്പളമുണ്ടായിരിക്കണം അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നുണ്ടാകണം.
  • നിങ്ങൾ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ആയിരിക്കണം
  • വായ്പനൽകുന്നവർ മുന്നോട്ടു വച്ചിട്ടുള്ള മാനദണ്ഡം പാലിക്കുന്നതായിരിക്കണം നിങ്ങളുടെ വായ്പാ ചരിത്രം. വായ്പനൽകുന്ന വിവിധ സ്ഥാപനങ്ങൾ അവരുടെ നിലവാരങ്ങൾ പ്രകാരം വിഭിന്ന പരിധികൾ നിശ്ചയിക്കുന്നതിനാൽ ക്രെഡിറ്റ് സ്കോർ വ്യത്യസ്തമായേക്കാം


രൂ. 50,000 ന്റെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്നതിനു പുറമേ, ഇനി പറയുന്ന സാഹചര്യങ്ങളിലും ഒരു പാൻ കാർഡ് നിർബന്ധമാണ്

 
  • സ്റ്റാൻഡർഡ് KYC രേഖകൾ - ആധാർ കാർഡ്/സ്മാർട്ട് കാർഡ് ഡ്രൈവർ ലൈസൻസ് പാൻ കാർഡ്
  • വരുമാന രേഖകൾ - ശന്പളക്കാരായ വ്യക്തികൾക്ക് സമീപകാലത്തെ ശന്പള സ്ലിപ്പും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ബാങ്ക് സ്റ്റേറ്റ്മെന്റും


രൂ. 50,000 ന്റെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്നതിനു പുറമേ, ഇനി പറയുന്ന സാഹചര്യങ്ങളിലും ഒരു പാൻ കാർഡ് നിർബന്ധമാണ്

 
  • ഒരു പുതിയ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുക
  • ഒരു പുതിയ ബാങ്ക് അക്കൌണ്ട്/ഡീമാറ്റ് അക്കൌണ്ട് തുറക്കുക
  • രൂ. 50,000 ൽ അധികമുള്ള ക്യാഷ് നിക്ഷേപം അല്ലെങ്കിൽ ക്യാഷ് പേമന്റ് നടത്തുക
  • മ്യൂച്ചൽ ഫണ്ടുകൾ, ബോണ്ടുകൾ തുടങ്ങിയവ വാങ്ങുന്നതിൽ ഏർപ്പെടുക
  • രൂ. 50,000 അല്ലെങ്കിൽ അതിലേറെയുള്ള സ്ഥിര നിക്ഷേപം നടത്തുക
  • രൂ. 50,000 അല്ലെങ്കിൽ അതിലേറെയുടെ ഇൻഷുറൻസ് പ്രീമിയം പേമന്റ് നടത്തുക

നിങ്ങളുടെ പാൻ കാർഡ് സ്ഥിരതയില്ലാത്ത  സാന്പത്തിക സ്ഥിതി പ്രതിഫലിപ്പിച്ചാൽ, സുരക്ഷ കണക്കിലെടുത്തും വിഴ്ചവരുത്തുന്നത് ഒഴിവാക്കുന്നതിനും വേണ്ടി പർസണൽ ലോൺ നൽകുന്നവർ നിങ്ങളുടെ ലോണിന് പാർശ്വസ്ഥ ഈട് ആവശ്യപ്പെട്ടേക്കാം. പാൻ കാർഡ് കളഞ്ഞുപോയ വായ്പയെടുക്കുന്നവർ രൂ. 50,000 ന്റെ പർസണൽ ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പക്ഷം അവർക്ക് സ്വന്തം ആധാർ കാർഡ് ഉപയോഗിക്കാൻ കഴിയും.

To Avail Personal Loan
Apply Now