• Home
  • >
  • Blog
  • >
  • Personal Loan
  • >
  • പാൻ കാർഡിനും ആധാർ കാർഡിനുമൊപ്പം പർസണൽ ലോൺ

പാൻ കാർഡിനും ആധാർ കാർഡിനുമൊപ്പം പർസണൽ ലോൺ

നേരത്തെ ആധാർ കാർഡിന്മേലും പാൻ കാർഡിന്മേലും പർസണൽ ലോൺ ലഭ്യമായിരുന്നില്ല അതിനു കാരണം ലോൺ പ്രക്രിയ അനുമതിക്കു മുൻപ് ഔപചാരികതകളുടെ ഒരു വലിയ ലിസ്റ്റ് ഉൾപ്പെടുന്നതായിരുന്നു. ഇൻസ്റ്റന്റ് ലോൺ ആപുകൾ ജനപ്രിയമായതോടെ, പർസണൽ ലോൺ അനുമതി കടലാസ് രഹിതം ആയിത്തീർന്നു അതോടെ ഇതിൽ രേഖകളുടെ പ്രമാണീകരണത്തിന് ആധാർ കാർഡിനും പാൻ കാർഡിനും വഹിക്കാൻ ഒരു പ്രധാന പങ്ക് ഉണ്ടാകുകയും ചെയ്തു. 

ഭവന വായ്പകളിൽ നിന്നു ഭിന്നമായി പർസണൽ ലോൺ ഈടില്ലാത്ത ഒരു ലോണാണ്. വീടിന്റെ നവീകരണം, വിവാഹ ചെലവുകൾ, ലാപ്ടോപ് അല്ലെങ്കിൽ മൊബൈൽ ഫോൺ വാങ്ങുക എന്നിവ പോലെ അനേകം കാരണങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾക്കൊപ്പം ഒരു പർസണൽ ലോൺ നേടാൻ കഴിയും. പണത്തിന് അത്യാവശ്യമുള്ളവർക്ക് ഒരു രക്ഷാമാർഗ്ഗം എന്ന നിലയിലാണ് ഒരു പർസണൽ ലോൺ എത്തുന്നത്. മെഡിക്കൽ അത്യാവശ്യം നേരിടുന്ന സമയത്ത് അത് ജീവൻ രക്ഷിക്കുന്നതായി മാറുകയും ചെയ്യുന്നു.

അതിനാൽ, ഇന്ത്യയിലെ ധനകാര്യ കന്പനികൾ പർസണൽ ലോൺ അംഗീകരിക്കുന്നതിന് ആവശ്യമുള്ള അവശ്യ രേഖകളുടെ ലിസ്റ്റ് കുറച്ചിട്ടുണ്ട്. ആധാർ കാർഡും പാൻ കാർഡും പ്രമാണീകരണത്തിനു വിധേയമാക്കുന്നതുകൊണ്ടു പോലും വായ്പയെടുക്കുന്നവർക്ക് ഒരു പർസണൽ ലോൺ നേടാൻ കഴിയും. ഇപ്പോഴുള്ള മിക്ക ഇൻസ്റ്റന്റ് ലോൺ ആപുകളിലും നിങ്ങളുടെ മൊബൈൽ നന്പരിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ആധാർ കാർഡ് നന്പരിനും പാൻ കാർഡ് നന്പരിനുമൊപ്പം ഡോക്യുമെന്റേഷൻ കടലാസ് രഹിതമാണ്.
To Avail Personal Loan
Apply Now

ആധാറിനും പാൻ കാർഡിനുമൊപ്പം അനായാസ ലോൺ ഡോക്യുമെന്റേഷൻ


ആധാർ കാർഡിനെയും പാൻ കാർഡിനെയും  അടിസ്ഥാനമാക്കി വായ്പയെടുക്കുന്നവർക്ക് ഇൻസ്റ്റന്റ് ലോൺ നേടാൻ കഴിയുന്ന വിധത്തിൽ ഒരു പരിധി വരെ സാങ്കേതിക നൂതനത്വം വിജയിച്ചിട്ടുണ്ട്. KYC രേഖകളിന്മേൽ (ആധാറും പാനും)  പർസണൽ ലോൺ അനുവദിക്കുന്നത് പൂർണ്ണമായും ഒരു കടലാസ് രഹിത പ്രക്രിയ ആയതിനാൽ ലോൺ പ്രക്രിയ വേഗത്തിലാക്കുന്നു.

നിലവിലെ ഡിജിറ്റൽ യുഗത്തിൽ, പരിമിത ഡോക്യുമെന്റിനൊപ്പം ലോൺ നേടുന്നതിനുള്ള ഒരു അനായാസ പാത സാന്പത്തിക സ്ഥാപനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഫോറങ്ങളും മൂർത്ത രേഖകളും സമർപ്പിക്കുന്ന പരന്പരാഗത സന്പ്രദായത്തിനു പകരം, ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ ഉപയോഗിച്ച് ഒരു ഓൺലൈൻ പർസണൽ ലോൺ നേടുന്നത് വേഗതയുള്ളതും എളുപ്പവുമാണ്.
 

പരിമിത രേഖകൾക്കൊപ്പം ഓൺലൈൻ പർസണൽ ലോൺ പ്രയോജനപ്പെടുത്തുന്നതിനുള്ള കുറെ ലളിത സ്റ്റെപ്പുകൾ ഇതാ

 
  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്യുക
  • അനായാസ സൈൻ-അപ് & ലോഗിൻ സന്പ്രദായം
  • വായ്പ നൽകുന്നവർക്ക് രേഖയുടെ നന്പർ അല്ലെങ്കിൽ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും സോഫ്റ്റ് കോപ്പികൾ സമർപ്പിക്കുക
  • നിങ്ങളുടെ പര്യാപ്തമായ സാന്പത്തിക രേഖകളായി നിങ്ങളുടെ മൊബൈൽ ഫോണുമായി ലിങ്ക് ചെയ്ത ആധാർ കാർഡ് സംഖ്യ അല്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് സമർപ്പിക്കാൻ വായ്പ നൽകുന്നവരിൽ ചിലർ നിങ്ങളെ അനുവദിക്കും
  • ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ നേടുന്നതിന് കടലാസ് രഹിത e-KYC രേഖകളായി ആധാർ കാർഡും പാൻ കാർഡും ആണ് ഉപയോഗിക്കുന്നത്
  • യഥാവിധി പൂരിപ്പിച്ച അപേക്ഷാ ഫോറം
  • പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ
 

ആധാറും പാൻ കാർഡും വഴിയുള്ള ഒരു ഇൻസ്റ്റന്റ് ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും


മിനിറ്റുകൾക്കകം ഒരു പർസണൽ ലോൺ അനുവദിക്കാൻ കഴിയുമെന്നും 24 മണിക്കൂറിനകം ലോൺ ബാങ്ക് അക്കൌണ്ടിൽ വരവു വയ്ക്കാൻ കഴിയുമെന്നും ആരും ഒരിക്കലും സങ്കല്പിച്ചിരിക്കുകയില്ല. ലോൺ പ്രൊസസിംഗ് പാത വ്യത്യാസപ്പെട്ടത് ഇൻസ്റ്റന്റ് ലോൺ ആപുകൾക്കൊപ്പമാണ് അതിൽ വായ്പയെടുക്കുന്നയാളിന്റെ പ്രൊഫൈൽ തിട്ടപ്പെടുത്തപ്പെടുത്തുന്നത് ആധാർ കാർഡും പാൻ കാർഡും മുഖേനയാണ്. സങ്കീർണ്ണതകളില്ലാത്ത രീതിയിൽ ഓൺലൈൻ പർസണൽ ലോൺ നേടുന്നതിന് ആധാറിന്റെയും പാനിന്റെയും പ്രമുഖ സവിശേഷതകൾക്കും നേട്ടങ്ങൾക്കുമൊപ്പം സ്വയം ഏറ്റവും പുതിയ വിവരങ്ങൾ നൽകുക: 
 
  • ഒളിപ്പിച്ച ചാർജുകളൊന്നും ചുമത്തപ്പെടുന്നില്ല
  • 2-3 വർഷം വരെ വഴക്കമുള്ള ലോൺ തിരിച്ചടയ്ക്കൽ
  • നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി താഴ്ന്ന പലിശ നിരക്ക്
  • വ്യക്തിഗതമാക്കിയ ലോൺ സംഖ്യയും EMI’s ഉം
 

ആധാറിനും പാൻ കാർഡിനും ഒപ്പമുള്ള പർസണൽ ലോണിന്റെ അർഹതാ മാനദണ്ഡം


വായ്പ നൽകുന്ന അനേകം സ്ഥാപനങ്ങളുടെ അർഹതാ മാനദണ്ഡത്തിന്റെ ഭാഗം രൂപീകരിക്കുന്ന E-KYC തിട്ടപ്പെടുത്തുന്നതിനുള്ള വളരെ പ്രധാനപ്പെട്ട രണ്ടു രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. അതിനാൽ, പർസണൽ ലോൺ രജിസ്ട്രേഷൻ നടപടിക്രമത്തിന്റെ വേളയിൽ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും നന്പരുകൾ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. 
 
  • പ്രായം 21-58 വയസ്സിനിടയിൽ ആയിരിക്കണം
  • ഇന്ത്യയിൽ താമസിക്കുന്ന ആളായിരിക്കണം
  • സ്വകാര്യ അല്ലെങ്കിൽ പൊതു മേഖലാ കന്പനിയിൽ ജോലി ചെയ്യുന്നുണ്ടാകണം
  • ചുരുങ്ങിയ വരുമാനം രൂ. 15,000/മാസം ഉണ്ടായിരിക്കണം
 

ഇൻസ്റ്റന്റ് ലോൺ അപേക്ഷ


ഓൺലൈൻ ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ സമീപകാല പ്രവണതയാണ്, കേവലം ആധാർ കാർഡും പാൻ കാർഡും സമർപ്പിക്കുക വഴി കടലാസ് രഹിത ഡോക്യുമെന്റേഷൻ ശീലിക്കുന്നത് ലോൺ അപേക്ഷകർ തികച്ചും സൌകര്യപ്രദമായി കണ്ടെത്തുന്നു. ഇൻസ്റ്റന്റ് ക്യാഷ് ലോണിന് അപേക്ഷിക്കുന്നതിന് മൂർത്തമായ ഒരു ഡോക്യുമെന്റേഷനും ആവശ്യമില്ല കൂടാതെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും ഓൺലൈൻ സമർപ്പിക്കലിനെ അടിസ്ഥാനമാക്കിയാണ്. എങ്കിലും വായ്പനൽകുന്ന വിവിധ സ്ഥാപനങ്ങളുടെ കാര്യത്തിൽ അതു വ്യത്യസ്തമായേക്കാം. രേഖകളിൽ സൂക്ഷിക്കുന്നതിനു വേണ്ടി KYC രേഖകളുടെ മൂർത്തമായ പ്രതികൾ വായ്പനൽകുന്ന ചിലർ ആവശ്യപ്പെട്ടേക്കാം. ഒരു ഇൻസ്റ്റന്റ് ലോൺ അപേക്ഷ 24 മണിക്കൂറിൽ കുറവ് സമയം കൊണ്ട് ഉടൻ തന്നെ അംഗീകരിക്കപ്പെടുന്നു.   
 

ഇൻസ്റ്റന്റ് പർസണൽ ലോണിന്മേൽ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും പ്രഭാവം


അന്തിമമായി, ആധാർ കാർഡും പാൻ കാർഡും ഒരു ഇൻസ്റ്റന്റ് ലോണിനുള്ള രണ്ട് അവശ്യ രേഖകളാണ്. ഏപ്രിൽ 2010 ൽ അവതരിപ്പിച്ച ആധാർ കാർഡ് ലോൺ സാഹചര്യം പൂർണ്ണമായും വ്യത്യാസപ്പെടുത്തി. ലോൺ അംഗീകരിക്കുന്നതിനു വേണ്ടി നീണ്ട മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്നത് കൊഴിഞ്ഞുപോയി.  ഇപ്പോൾ, പർസണൽ ലോണിനു വേണ്ടി KYC രേഖകൾക്കൊപ്പം, ഇൻസ്റ്റന്റ് പർസണൽ ലോൺ അംഗീകരിക്കൽ കൈവരിക്കുന്നതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഉണ്ട്.  

ഇന്ത്യൻ പൌരന്മാരെ സംബന്ധിച്ച് ആധാർ കാർഡും പാൻ കാർഡും പ്രധാനമാണ്. ബയോമെട്രിക് പ്രമാണീകരണത്തിനുള്ള അർഹതാ മാനദണ്ഡം ആധാർ കാർഡ് നിറവേറ്റുന്പോൾ, പാൻ കാർഡ് വായ്പയെടുക്കുന്ന ഒരാളുടെ സാന്പത്തികവും നികുതി സംബന്ധവുമായ പ്രവർത്തനം തിട്ടപ്പെടുത്തുന്നു. അതിനാൽ, ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്ന നടപടിക്രമം തുടങ്ങിവയ്ക്കുന്പോൾ നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും സജ്ജമാക്കി വയ്ക്കുക, 
 

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

ചോ.1 പാൻ കാർഡിന്മേൽ ഞങ്ങൾക്ക് ഒരു ലോൺ ലഭിക്കുമോ

ഉ: അതെ, ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി ഓൺലൈനിൽ ഒരു പർസണൽ ലോൺ നേടുന്ന സമയത്ത് സമർപ്പിക്കേണ്ട നിർബന്ധിത രേഖകളിൽ ഒന്നാണ് പാൻ കാർഡ്. എന്നാൽ കേവലം ഒരു പാൻ കാർഡ് മാത്രമായി ലോൺ അനുവദിക്കലിന് സഹായിക്കുകയില്ല. ലോൺ നേടുന്നതിന് വായ്പയെടുക്കുന്നവർ ആധാർ കാർഡും ഒപ്പം പാൻ കാർഡും സമർപ്പിക്കേണ്ടതുണ്ട്. 
 

ചോ.2 ആധാർ കാർഡിന്മേൽ എനിക്കൊരു പർസണൽ ലോൺ നേടാൻ കഴിയുമോ

ഉ: അതെ, ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി പർസണൽ ലോൺ എടുക്കുന്ന സമയത്ത് നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. എന്നാൽ കേവലം ആധാർ കാർഡ് മാത്രമായി ലോൺ അനുവദിക്കലിന്  സഹായിക്കുകയില്ല. ലോൺ നേടുന്നതിന് വായ്പയെടുക്കുന്നവർ ആധാർ കാർഡും ഒപ്പം പാൻ കാർഡും സമർപ്പിക്കേണ്ടതുണ്ട്. 
 

ചോ.3 പാൻ കാർഡിലൂടെ എങ്ങനെയാണ് എനിക്ക് ഒരു പർസണൽ ലോൺ നേടാൻ കഴിയുക

ഉ: വായ്പയെടുക്കുന്നവരുടെ കടം നേടുന്നതിനുള്ള അർഹതയും സാന്പത്തിക ചരിത്രവും പ്രമാണീകരിക്കുന്നതിന് വായ്പനൽകുന്നവർക്ക് പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡ് ഒരു നല്ല ക്രെഡിറ്റ് സ്കോർ പ്രതിഫലിപ്പിച്ചാൽ, പർസണൽ ലോൺ അംഗീകരിക്കൽ എളുപ്പമാകും!  
 

ചോ.4 ആധാർ കാർഡിന്മേൽ എനിക്ക് എത്ര ലോൺ നേടാൻ കഴിയും?

ഉ: ലോൺ സംഖ്യ ആത്മനിഷ്ഠമായ ഒരു വിഷയമാണ്. ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ് ഉണ്ടെങ്കിലും, വായ്പയെടുക്കുന്നയാളിന്റെ തിരഞ്ഞെടുപ്പാണ്/ആവശ്യമാണ് ലോൺ സംഖ്യ, അതേ സമയം വായ്പനൽകുന്നവർക്ക് ലോൺ അനുവദിക്കുന്നതിന് ഒരു നിയത പരിധിയുണ്ട്. വായ്പനൽകുന്നവരിൽ ചിലർ 2 ലക്ഷം വരെ പർസണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്പോൾ  മറ്റു ചിലർ 5 ലക്ഷം വരെ ഇൻസ്റ്റന്റ് ലോണുകൾ അനുവദിക്കുന്നു.   
 

ചോ.5 ആധാർ കാർഡിൽ നിന്ന് എനിക്കൊരു ലോൺ നേടാൻ കഴിയുമോ?

ഉ: അതെ, ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ വഴി നിങ്ങൾക്ക് ആധാർ കാർഡിൽ നിന്ന് ഒരു ലോൺ പ്രയോജനപ്പെടുത്താൻ കഴിയും. ആധാർ കാർഡ് ഓൺലൈനിൽ ഇൻസ്റ്റന്റ് ലോൺ അംഗീകാരം നേടുന്നതിനുള്ള നിർബന്ധിത രേഖകളിൽ ഒന്നാണ്.
 

ചോ.6 ആധാർ കാർഡിന്മേൽ എനിക്കൊരു ലോൺ നേടാൻ കഴിയുമോ?

ഉ: അതെ, ആധാർ കാർഡിന്മേൽ നിങ്ങൾക്ക് ഒരു പർസണൽ ലോൺ നേടാൻ കഴിയും. പേര്, പ്രായം, വിലാസം, ദേശീയത ഉൾപ്പെടെ വ്യക്തിഗത തിരിച്ചറിയൽ പ്രമാണീകരിക്കുന്നതിന് നിർബന്ധമായും വേണ്ട ഒരു രേഖയാണത്. നിങ്ങളുടെ ആധാർ കാർഡ് നന്പർ നിങ്ങളുടെ മൊബൈൽ നന്പരുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
 

ചോ.7 ആധാർ കാർഡിൽ നിന്ന് എങ്ങനെയാണ് എനിക്കൊരു ഇൻസ്റ്റന്റ് ലോൺ നേടാൻ കഴിയുക

ഉ:  ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ വഴി ആധാർ കാർഡിന്മേൽ ഇൻസ്റ്റന്റ് ലോണുകൾ നേടാൻ കഴിയും. ഓൺലൈനിൽ ഒരു ലോണിന് അപേക്ഷിക്കുന്പോൾ, അതിൽ ഒരു KYC പ്രമാണീകരണ പ്രക്രിയ ഉൾപ്പെടുന്നു. ഇവിടെ, കടലാസ് രഹിത രൂപത്തിൽ സമർപ്പിക്കേണ്ട നിർബന്ധിത രേഖകളിൽ ഒന്നാണ് ആധാർ കാർഡ്.
 

ചോ.8 ആധാർ കാർഡിൽ നിന്ന് എങ്ങനെയാണ് എനിക്കൊരു ലോൺ എടുക്കാൻ കഴിയുക

ഉ: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്യുക. നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. രേഖകളുടെ പ്രമാണീകരണ സ്റ്റെപ്പിൽ, നിങ്ങളുടെ മൊബൈൽ നന്പരുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ ആധാർ കാർഡ് നന്പർ രേഖപ്പെടുത്തുക. പാൻ കാർഡ് പോലെയുള്ള മറ്റു രേഖകളും കടലാസ് രഹിത രൂപത്തിൽ സമർപ്പിക്കേണ്ടത് ഉൾപ്പെടുന്ന ഒരു തത്സമയ നടപടിക്രമമാണിത്.
 

ചോ.9 പാൻ കാർഡിൽ നിന്ന് എങ്ങനെയാണ് എനിക്കൊരു ഇൻസ്റ്റന്റ് ലോൺ നേടാൻ കഴിയുക

ഉ: വായ്പ നൽകുന്നവർ പാൻ കാർഡ് മുഖേനയാണ് വായ്പയെടുക്കുന്നവരുടെ തിരിച്ചടയ്ക്കൽ ശേഷി, സാന്പത്തിക ചരിത്രം, ലോൺ തിരിച്ചടയ്ക്കൽ ശീലങ്ങൾ, ക്രെഡിറ്റ് സ്കോർ എന്നിവ പ്രമാണീകരിക്കുന്നത്. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന വായ്പയെടുക്കുന്ന ഒരാളുടെ പ്രൊഫൈലിന് പാൻ കാർഡിൽ നിന്നും ഇൻസ്റ്റന്റ് ലോൺ അംഗീകാരം ലഭിക്കും.  

To Avail Personal Loan
Apply Now