എന്താണ് CIBIL സ്കോർ?
ഒരു വ്യക്തിയുടെ കടം ലഭിക്കാനുള്ള യോഗ്യത പ്രതിഫലിപ്പിക്കുന്നതാണ് CIBIL സ്കോർ. വായ്പാ ചരിത്രവും ക്രെഡിറ്റ് റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങളും പരിഗണിച്ച് ഉരുത്തിരിയുന്നപ്പെടുന്ന ഒരു മൂന്നക്ക നിസ്തുല സംഖ്യയാണത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 900 മായി എത്രത്തോളം അടുത്താണോ, ലോൺ അനുവദിക്കപ്പെടുന്നതിനുള്ള സാധ്യത അത്രയും ഉയർന്നതായിരിക്കും.
എങ്ങനെയാണ് CIBIL സ്കോർ പ്രവർത്തിക്കുന്നത്?
CIBIL സ്കോർ ഭംഗിയായി പ്രവർത്തിക്കുന്നത് നാല് ഘടകങ്ങളുടെ അടിസ്ഥാനത്തിന്മേലാണ് - പേമന്റ് ചരിത്രം, ലോൺ അന്വേഷണങ്ങളുടെ എണ്ണം, വായ്പ ഉപയോഗപ്പെടുത്തൽ, നേടിയ ലോണിന്റെ തരം. നിങ്ങൾ EMIs ൽ വീഴ്ച വരുത്തുക, ലോണുകൾ സംബന്ധിച്ച് കൂടെക്കൂടെ അന്വേഷിണം നടത്തുക, വായ്പാ ഉപയോഗ നിരക്ക് ഉയർന്നതായിരിക്കുക, ഈടുള്ള/ ഈടില്ലാത്ത ലോണുകളുടെ ഒരു മിശ്രണം സാന്പത്തിക ഭാരം വർദ്ധിപ്പിക്കുക എന്നിവ CIBIL സ്കോർ വിപരീതമായി പ്രവർത്തിക്കാൻ ഇടയാക്കുന്നവയാണ്.
ഏതെല്ലാം ഘടകങ്ങളാണ് CIBIL സ്കോർ കുറയ്ക്കുന്നത്?
CIBIL സ്കോറിനെ ബാധിക്കുന്ന ചില പ്രമുഖ ഘടകങ്ങൾ ഇവയാണ് - നിലവിലെ ബാധ്യതകളുടെ എണ്ണം വർദ്ധിപ്പിക്കൽ, 30% ൽ അധികം വയ്പ പ്രയോജനപ്പെടുത്തൽ നിരക്ക്, പല ലോണുകളും നിഷേധിക്കപ്പെടൽ, ഒരേ മട്ടിലല്ലാത്ത തിരിച്ചടയ്ക്കൽ ചരിത്രം എന്നിവയ്ക്ക് നിങ്ങളുടെ CIBIL സ്കോർ വല്ലാതെ കുറയ്ക്കാൻ കഴിയും.
CIBIL സ്കോർ എങ്ങനെയാണ് പർസണൽ ലോണുകൾക്കുള്ള അർഹതയെ ബാധിക്കുന്നത്?
വായ്പയെടുക്കുന്നയാളിന്റെ തിരിച്ചടയ്ക്കൽ ശേഷി അന്വേഷിക്കാൻ വായ്പനൽകുന്നവർ പരിഗണിക്കുന്നത് CIBIL സ്കോർ ആണ്. CIBIL സ്കോർ 300 ന് അടുത്താണെങ്കിൽ, അത് പ്രതിഫലിപ്പിക്കുന്നത് ഒരു താഴ്ന്ന ക്രെഡിറ്റ് സ്കോർ ആണ് ഒപ്പം മികച്ച ഒരു ക്രെഡിറ്റ് സ്കോർ ആവശ്യമായ ലോൺ അർഹതാ മാനദണ്ഡത്തെ ബാധിക്കുകയും ചെയ്യും.
നിങ്ങൾക്ക് താഴ്ന്ന ക്രെഡിറ്റ് സ്കോർ ആണ് ഉള്ളതെങ്കിൽ എന്തു സംഭവിക്കും?
ലോൺ അനുവദിക്കുന്ന കാര്യം വരുന്പോൾ താഴ്ന്ന ഒരു ക്രെഡിറ്റ് സ്കോറിന് ഒരു തടസ്സമാകാൻ കഴിയും. താഴ്ന്ന ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് ലോണിന്മേൽ മികച്ച പലിശ നിരക്കുകൾ കിട്ടാതെ പോകുക, ഉയർന്ന ലോൺ സംഖ്യകൾ അനുവദിക്കപ്പെടാതിരിക്കുക, പാർശ്വസ്ഥ ഈട് ആവശ്യമായി വരിക എന്നിവയ്ക്കു കാരണമാകും. താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉള്ള വായ്പയെടുക്കുന്നവർക്ക് ലോൺ അനുവദിക്കുന്നത് നഷ്ടസാധ്യത ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങൾക്ക് എങ്ങനെയാണ് CIBIL സ്കോർ മെച്ചപ്പെടുത്താൻ കഴിയുന്നത്?
ഇൻസ്റ്റന്റ് ലോൺ അനുവദിക്കുന്ന സമയത്ത് വായ്പയെടുക്കുന്ന ഒരാളുടെ താഴ്ന്ന CIBIL സ്കോർ ചോദ്യംചെയ്യപ്പെടുന്ന ഒരു കാര്യമായി മാറും. എന്നാൽ ഭയപ്പെടേണ്ട അല്ലെങ്കിൽ ആധി തോന്നേണ്ട ആവശ്യമൊന്നുമില്ല. സാന്പത്തിക ശീലങ്ങളിൽ വരുത്തുന്ന ചില മാറ്റങ്ങൾ വഴി താഴ്ന്ന ഒരു ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ കഴിയും - അടയ്ക്കാനുള്ളവ യഥാസമയം തിരിച്ചടയ്ക്കുക, പഴയ കടങ്ങൾ വീട്ടുക, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ വല്ല പിശകുകളുമുണ്ടോ എന്നറിയുന്നതിനു വേണ്ടി അത് ഇടവേളകളിൽ പരിശോധിക്കുക, വൈകാനുള്ള എന്തെങ്കിലും സാധ്യത ഒഴിവാക്കുന്നതിന് EMIs നു വേണ്ടി ആട്ടോ-ഡെബിറ്റിലേക്ക് മാറുക, പർസണൽ ലോൺ മറ്റൊരു വായ്പക്കാരനുമായി ചേർന്ന് സംയുക്തമായി എടുക്കാതിരിക്കുക.
നിങ്ങളുടെ സ്കോർ കൂടുതൽ താഴ്ന്നു പോകാതിരിക്കുന്നതിനും കുറച്ചു കാലം കൊണ്ട് അതിനെ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ ഇവയാണ്.
-
അനാവശ്യ ലോണുകൾ ഒഴിവാക്കുക
മിച്ചമൂല്യത്തിലുണ്ടാകുന്ന കുറവിനൊപ്പമാണ് സാധാരണയായി താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാകുന്നത്. നിങ്ങളുടെ (നിക്ഷേപങ്ങൾ, ക്യാഷ്, ഭവന വായ്പകൾ തുടങ്ങിയവ പോലുള്ള ആസ്തികൾ നിങ്ങളുടെ മിച്ചമൂല്യമാണ്. കൺസ്യൂമർ ഡ്യൂറബൾ ലോണുകൾ, അതിവ്യയം ഉള്ള ഒഴിവുകാലത്തിന് ലോൺ, അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താഴ്ത്താൻ കഴിയുന്ന മറ്റു ലോണുകൾ എന്നിവ പോലുള്ള അനാവശ്യ ലോണുകൾ കുറയ്ക്കുക.
-
ക്രെഡിറ്റ് കാർഡ് പർച്ചേസ് കുറയ്ക്കുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകം ക്രെഡിറ്റ് കാർഡ് ഉപയോഗമാണ്. എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ EMIs ഉം നൽകേണ്ടത് സുപ്രധാനമാണ്. അപഗ്രഥനം അനുസരിച്ച്, പണംനൽകാൻ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 100 പോയന്റ് കണ്ട് കുറയ്ക്കാൻ കഴിയും.
-
കുടിശ്ശികയുള്ള കടങ്ങൾ വീട്ടുക
നീട്ടിക്കൊണ്ടു പോകുന്ന കടങ്ങളും ബാക്കി നിൽക്കുന്ന ബില്ലുകളും ഉണ്ടെങ്കിൽ ഗ്രേസ് കാലാവധി അവസാനിക്കുന്നതിനു മുൻപ് അവ അടച്ചുതീർക്കണം. പണമടയ്ക്കുന്നതിൽ ആവർത്തിച്ച് വീഴ്ചകളുണ്ടാകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും, ലോൺ അനുവദിക്കുന്നതിൽ സങ്കീർണ്ണതൾ സൃഷ്ടിക്കാൻ അതിനു കഴിയും.
-
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുക
നിങ്ങൾ ക്രെഡിറ്റ് റിപ്പോർട്ട് വിവരങ്ങൾ ഇടവേളകളിൽ നിരീക്ഷിക്കാതിരുന്നാൽ ക്രെഡിറ്റ് സ്കോർ ബാധിക്കപ്പെട്ടെന്നു വരാം. ഏറ്റവും പുതിയ വിവരങ്ങൾ ചേർത്ത് പുതുക്കപ്പെടാത്ത പക്ഷം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ തെറ്റുകളും തെറ്റായ റിപ്പോർട്ടിംഗും ഉണ്ടാകാൻ സാധ്യതയുണ്ട്.
താഴ്ന്ന CIBIL സ്കോറിനൊപ്പം ഒരു പർസണൽ ലോൺ എങ്ങനെ നേടാം?
താഴ്ന്ന CIBIL സ്കോർ സ്വതവേ പറയുന്നത് പർസണൽ ലോൺ അംഗീകരിക്കുന്നതിനുള്ള സാധ്യത മിക്കവാറും ഇല്ലെന്നാണ്. ഇങ്ങനെ സംഭവിച്ചാൽ, വായ്പയെടുക്കുന്നവർക്ക് സ്വീകരിക്കാവുന്ന ഏക ഐച്ഛികം CIBIL സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുന്നതും EMIs യഥാസമയത്ത് അടയ്ക്കുമെന്നതിൽ വായ്പ നൽകുന്നവരുടെ വിശ്വാസമാർജ്ജിക്കലുമാണ്. നിങ്ങൾ ഒരു ലോണിന് അപേക്ഷിക്കുന്ന സമയത്ത് ആവർത്തിച്ചുള്ള നിരസനങ്ങൾ നേരിടാതിരിക്കാൻ ഇത് സഹായിക്കും.
CIBIL സ്കോർ ഇല്ലാതെ നിങ്ങൾക്ക് പർസണൽ ലോൺ എങ്ങനെ നേടാൻ കഴിയും?
നിങ്ങളുടെ CIBIL സ്കോർ പൂജ്യമാണെങ്കിൽ പോലും, നിങ്ങൾക്ക് ഒരു പർസണൽ ലോൺ നേടാൻ കഴിയും. ഇത് വായ്പ നൽകുന്നവരെ ആശ്രയിച്ചിരിക്കും. നിങ്ങൾ CIBIL സ്കോർ ഇല്ലാതെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്പോൾ, വായ്പനൽകുന്നവരിൽ നിങ്ങൾ വിശ്വാസം ജനിപ്പിക്കേണ്ടതുണ്ട്. അത്തരം സംഭവങ്ങളിൽ, നിങ്ങൾക്ക് ജോലി സുരക്ഷ ഉണ്ടായിരിക്കണം അല്ലെങ്കിൽ ഉയർന്ന വരുമാനമുള്ള ഗ്രൂപ്പിൽ നിങ്ങൾ ഉൾപ്പെടുന്നുണ്ടാകണം. ഉയർന്ന ക്രെഡിറ്റ് സ്കോർ കൂടാതെ ലോൺ കൈവരിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് മാസത്തിന്റെ അവസാനം നിങ്ങൾ സാന്പത്തിക ഇടപാടുകൾ എപ്രകാരം നിലനിർത്തുന്നു എന്നതും കൂടിയാണ്. നിങ്ങൾക്ക് ഈ കാര്യങ്ങളെല്ലാം വേണ്ട മട്ടിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ പശ്ചാത്തലത്തെയും ജോലി/ ബിസിനസ് സ്ഥിരതയെയും അടിസ്ഥാനമാക്കി ഒരു പർസണൽ ലോൺ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു.
കുറിപ്പ്: നിങ്ങൾ 21-58 പ്രായവിഭാഗത്തിൽ പെടുന്നയാളും ചുരുങ്ങിയത് രൂ. 15,000 ന്റെ പ്രതിമാസ വരുമാനമുള്ളയാളും ആണെങ്കിൽ ഹീറോഫിൻകോർപ്പിൽ നിന്നുള്ള ഒരു പർസണൽ ലോണിന് നിങ്ങൾ അർഹരാണ്. മൂർത്തമായ ഡോക്യുമെന്റേഷനോ കണ്ടുമുട്ടലുകളോ ആവശ്യമില്ല, ഇന്നുതന്നെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുക.
ഹീറോഫിൻകോർപ്പ് ഡോക്യുമെന്റേഷനും അർഹതാ മാനദണ്ഡങ്ങളും വളരെ ലളിതമാണ്, വിശദാംശങ്ങൾ അറിയാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.