ലളിതമായ സൈൻഅപ് & ലോഗിൻ
മൊബൈൽ നന്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം രേഖപ്പെടുത്തുക വഴി മാത്രം, ഹീറോഫിൻകോർപ്പ് ലോൺ ആപിൽ രജിസ്റ്റർ ചെയ്യാൻ ഒരു സർക്കാർ ജീവനക്കാരനു കഴിയും.
സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും വായ്പയെടുക്കുന്ന മറ്റ് ആൾക്കാർക്ക് ഉള്ളതിൽ നിന്നു വ്യത്യസ്തമല്ല. സർക്കാർ ജീവനക്കാർക്കും പർസണൽ ലോൺ അംഗീകാരം ലഭിക്കുന്നത് പ്രതിമാസ വരുമാനത്തെയും പോസിറ്റീവ് CIBIL സ്കോറിനെയും അടിസ്ഥാനമാക്കിയാണ്.
സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോൺ ഒരു കൂട്ടം അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്നു, അത് അന്നേ ദിവസം തന്നെ ലോൺ അംഗീകരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സിംപ്ലിക്യാഷ് ഇൻസ്റ്റന്റ് ലോൺ ആപ് സർക്കാർ ജീവനക്കാരുടെ ലോണിന് ലളിതമായ അർഹതാ മാനദണ്ഡമാണ് പിന്തുടരുന്നത്.
നിങ്ങൾ ഒരു ഇന്ത്യൻ പൌരൻ ആയിരിക്കണം
നിങ്ങളുടെ പ്രായം 21-58 വയസ്സിനിടയിൽ ആയിരിക്കണം
ചുരുങ്ങിയത് 6 മാസത്തെ ജോലി പരിചയം ഉണ്ടായിരിക്കണം
നിങ്ങളുടെ ചുരുങ്ങിയ പ്രതിമാസ വരുമാനം രൂ. 15,000 ആയിരിക്കണം
ഹീറോഫിൻകോർപ്പ് വഴി സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോൺ നേടുന്നതിന് അവശ്യം വേണ്ട രേഖകളിൽ ഇവ ഉൾപ്പെടുന്നു:
തിരിച്ചറിയലിനു തെളിന് - ആധാർ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ തിരിച്ചറിയൽ
വിലാസത്തിനു തെളിവ്-വൈദ്യുതി ബിൽ/ പാസ്പോർട്ട്/ആധാർ കാർഡ്
സാന്പത്തിക വിവരങ്ങൾക്കായി PAN കാർഡ്
വരുമാനത്തിനു തെളിവ് - 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
ലോൺ ആവശ്യത്തിന്റെ വിവരങ്ങൾ
ഒരു സർക്കാർ ജീവനക്കാരൻ ഡോക്ടർ, ബാങ്ക് ആഫീസർ അല്ലെങ്കിൽ അധ്യാപകൻ എന്നിങ്ങനെ ആരുമാകാം. അത്യാവശ്യമായി ക്യാഷ് ഏർപ്പാട് ചെയ്യേണ്ട ആവശ്യമുള്ള ഏതൊരാൾക്കും ഒരു പർസണൽ ലോൺ അപേക്ഷ സമർപ്പിക്കാൻ കഴിയും. ഹീറോഫിൻകോർപ്പ് മുഖേന സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോൺ വേഗത്തിൽ നേടുന്നതിന് എളുപ്പമുള്ള ലോൺ ഈ അപേക്ഷാ നടപടിക്രമം പിന്തുടരുക,
മൊബൈൽ നന്പരും പ്രദേശത്തെ പിൻ കോഡും രേഖപ്പെടുത്തുക
നിങ്ങളുടെ മൊബൈൽ നന്പരുമായി ബന്ധിപ്പിച്ച ആധാർ കാർഡ് നന്പർ രേഖപ്പെടുത്തുക അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുക
ആധാർ കാർഡ് നന്പർ/ സ്മാർട്ട് കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിൽ, തിരിച്ചറിയലിനുള്ള തെളിവ് അല്ലെങ്കിൽ വിലാസത്തിനു തെളിവ് നിർബന്ധമാകും
അപേക്ഷാ ഫാറം പൂരിപ്പിക്കുന്നതിനു മുൻപ്, EMI കാൽകുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോൺ സംഖ്യ, കാലാവധി, പലിശ നിരക്ക് വ്യക്തിഗതമാക്കുക, EMI ആസൂത്രണം ചെയ്യുന്നതിന് അത് നിങ്ങളെ അനുവദിക്കും
ജോലി സംബന്ധവും സാന്പത്തികവുമായ വിവരങ്ങൾക്കൊപ്പം ലോൺ അപേക്ഷാ ഫോറം പൂരിപ്പിക്കുക
നിങ്ങളുടെ PAN കാർഡ് നന്പർ രേഖപ്പെടുത്തുക
KYC രേഖകൾ നിർബന്ധമാണ്
അവസാനമായി, ഇൻസ്റ്റന്റ് പർസണൽ ലോണിന്റെ ഉദ്ദേശ്യം തിരഞ്ഞെടുക്കുക
അവസാനമായി, ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർക്ക് വിവാഹ ലോൺ, ട്രാവൽ ലോൺ, മെഡിക്കൽ ലോൺ, വിദ്യാഭ്യാസ ലോൺ, പെൻഷൻ ലോൺ, ടോപ്-അപ് ലോൺ തുടങ്ങി വിവിധതരം പർസണൽ ലോണുകൾ നേടാൻ കഴിയും. ഹീറോഫിൻകോർപ്പ് ആപ് വഴി രൂ. 50,000 മുതൽ 1.50 ലക്ഷം ലോൺ സംഖ്യ വായ്പയെടുക്കുന്നയാളിന് നേടാൻ കഴിയും. എല്ലാ ഓൺലൈൻ ഔപചാരികതകളും സമർപ്പിക്കുകയും ആധികാരികമെന്ന് പ്രമാണീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, വായ്പയെടുക്കുന്നയാളിന്റെ രജിസ്റ്റർഡ് ബാങ്ക് അക്കൌണ്ടിലേക്ക് ലോൺ സംഖ്യ വിതരണം ചെയ്യപ്പെടുന്നതാണ്.