Apply for Instant Loan

Download Our App

Apply for Instant Loan

Download Our App

Play Store

Apply for Instant Loan

Download Our App

Arrow Arrow

ഡോക്ടർമാർക്കുള്ള ലോണുകൾ

ഡോക്ടർമാർ, ഫിസിഷ്യന്മാർ കൂടാതെ മറ്റ് മെഡിക്കൽ സ്റ്റാഫിനു വേണ്ടിയുള്ള പർസണൽ ലോണുകൾ പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്നത് യഥാസമയം ലഭിക്കുന്ന വായ്പ മുഖേന അവരുടെ നിസ്തുലമായ തൊഴിൽപരവും വ്യക്തിഗതവുമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണ്. അതിൽ പുരോഗമിച്ച വിദ്യാഭ്യാസം നേടാനുള്ള ചെലവുകൾ, ബിസിനസ് വികസനം അല്ലെങ്കിൽ നവീകരണത്തിനുള്ള നിക്ഷേപം, ക്ലിനിക്കൽ ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ചെലവുകൾ, വിവാഹ ചെലവുകൾ, ഒഴിവുകാലത്തിനുള്ള ചെലവ് എന്നിവ ഉൾപ്പെടുന്നു. ഡോക്ടർമാർക്കുള്ള ലോണുകൾ ക്യാഷ് ലഭ്യത നിലനിർത്തുന്നതിന് അല്ലെങ്കിൽ ഒരു ക്ലിനിക് അഥവാ ആശുപത്രി സ്ഥാപിക്കുന്നതിനു വേണ്ടി പുതിയ ഭൂസ്വത്ത് വാങ്ങുന്നതിന് അവരെ സഹായിക്കുന്നു. ലോൺ സംഖ്യ നിങ്ങളുടെ അക്കൌണ്ടിലേക്ക് വിതരണം ചെയ്യുന്നതിനാൽ, ഡോക്ടർമാർക്കുള്ള പർസണൽ ലോണിന് അപേക്ഷിക്കുന്നത് 100% സങ്കീർണ്ണത ഇല്ലാത്തതാണ്.

ഡോക്ടർമാർക്കും മെഡിക്കൽ പ്രൊഫഷനിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും ഓരോ ദിവസവും പ്രവചിക്കാനാകാത്തതും മുഴുകിക്കഴിയുന്നതുമായ ഷെഡ്യൂൾ ആണ് ഉള്ളത്. ലോണിന് അപേക്ഷിക്കുന്നതിനു വേണ്ടി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാൻ സമയം കണ്ടെത്തുക ഏറെ സമയച്ചെലവുള്ള കാര്യമാണ്. ഓൺലൈൻ ലോൺ ആപുകൾ അല്ലെങ്കിൽ ക്രെഡിറ്റ് പോർട്ടലുകൾ വഴി ഡോക്ടർമാർക്കു വേണ്ടിയുള്ള ഇൻസ്റ്റന്റ് പർസണൽ ലോൺ അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ കാര്യക്ഷമതയുള്ള മാർഗ്ഗമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഗണ്യമായ സമയം ലാഭിക്കപ്പെടുന്നു ഒപ്പം ഡോക്ടർമാർക്കുള്ള ലോണുകൾ മിനിറ്റുകൾക്കകം അനുവദിച്ച് 24 മുതൽ 48 മണിക്കൂറിനകം വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഹീറോഫിൻകോർപ്പ് ഡോക്ടർമാർ, ഫിസിഷ്യന്മാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർക്കു വേണ്ടി നിർദ്ദേശിക്കപ്പെട്ട ഒരു ഉത്തമ ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ആണ്. ഹീറോഫിൻകോർപ്പ് മുഖേന തുടക്കംകുറിച്ച ഹീറോഫിൻകോർപ്പ് എളുപ്പത്തിലുള്ള ലോൺ അപേക്ഷ, കടലാസ് രഹിത ഡോക്യുമെന്റേഷൻ, വേഗത്തിലുള്ള അംഗീകാരം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് വ്യക്തിഗതമാക്കപ്പെട്ടതാണ്. പർസണൽ ലോൺ നടപടിക്രമത്തിന് തുടക്കം കുറിക്കുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഡൌൺലോഡ് ചെയ്യുക.

പർസണൽ ലോണിന് അപേക്ഷിക്കുക
Loans For Doctors

ഡോക്ടർമാർക്കുള്ള പർസണൽ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

വ്യക്തിഗതമാക്കിയ പലിശ നിരക്ക്

ലോണിന്റെ മുതൽ സംഖ്യയിന്മേൽ എപ്പോഴും ഒരു പലിശ നിരക്ക് ചുമത്താറുണ്ട്. ഡോക്ടർമാർക്കുള്ള പർസണൽ ലോണിന്മേൽ ചുമത്തുന്ന പലിശ നിരക്ക് അവരുടെ മെഡിക്കൽ പ്രൊഫൈലിനെയും വരുമാന സ്ലാബിനെയും ആശ്രയിച്ചിരിക്കുന്നു. ഡോക്ടറുടെ ലോണിന്മേൽ ചുമത്തുന്ന പലിശ തിരിച്ചടയ്ക്കൽ ഒരു ഭാരമാകാത്ത വിധത്തിൽ ഉചിതമാണെന്ന് ഇത് ഉറപ്പാക്കുന്നു.

ഈടിന്റെ ക്ലേശങ്ങളില്ലാത്തത്

പർസണൽ ലോൺ ഈടില്ലാത്ത ലോൺ ആയതിനാൽ ലോണിനു വേണ്ടി എന്തെങ്കിലും ആസ്തി അഥവാ ഭൂസ്വത്ത് പണയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു പർസണൽ ലോൺ അനുവദിക്കാൻ കുറഞ്ഞ സമയമെടുക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. അതിനാൽ, ഡോക്ടർമാർക്കുള്ള പർസണൽ ലോൺ പോലും ഈടില്ലാത്ത ലോണുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്, ഡോക്ടർക്കുള്ള ലോൺ അനുവദിക്കുന്നതിന് ഈടൊന്നും ആവശ്യപ്പെടുന്നില്ല.

വ്യക്തിഗതമാക്കിയ ലോൺ മാനേജ്മെന്റ്

മൊബൈൽ ഫോണുകളിലെ ഇൻസ്റ്റന്റ് ലോൺ ആപുകൾ ഡോക്ടർമാരെ തങ്ങളുടെ ലോൺ അപേക്ഷയും ഡോക്യുമെന്റേഷനും ലോണിന്റെ സ്ഥിതിയും അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നു. ഡോക്ടർമാരുടെ ലോണിനു വേണ്ടി ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി പർസണൽ ലോൺ സ്ഥിതി പരിശോധിക്കുന്നത് ഒരു യുക്ത മാർഗ്ഗമാണ് കാരണം ഡോക്ടർമാർക്ക് അവരുടെ തിരക്കുപിടിച്ച ഷെഡ്യൂളിനു തടസ്സം വരുത്താതെ മിനിറ്റുകൾക്കകം തങ്ങളുടെ പർസണൽ ലോണുമായി ബന്ധപ്പെട്ട എന്തും പരിശോധിക്കുന്നത് കൈകാര്യം ചെയ്യാൻ കഴിയും.

ഡോക്യുമെന്റേഷന്റെ അനായാസത

രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഉൾക്കൊള്ളിക്കുന്നതിനാൽ മേലിൽ അവശ്യ രേഖകളുടെ ഫോട്ടോകോപ്പികൾ ആവശ്യമില്ല. ഡോക്ടർമാർക്കുള്ള പർസണൽ ലോൺ നേടുന്നതിന്, വായ്പയെടുക്കുന്നവർ സോഫ്റ്റ് കോപ്പി അപ്ലോഡ് ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ ആധാർ കാർഡ് നന്പർ, പാൻ നന്പർ, തുടങ്ങിയവ പോലുള്ളവയിലെ അംഗീകൃത കോഡുകൾ ഡോക്ടർമാരുടെ ലോണിന്റെ E-KYC പ്രമാണീകരണത്തിനായി രേഖപ്പെടുത്തേണ്ടതുണ്ട്.

ആട്ടോമേറ്റഡ് EMI കുറവുചെയ്യൽ

ഡോക്ടർമാർക്കുള്ള പർസണൽ ലോൺ അനുവദിച്ച് വിതരണംചെയ്തു കഴിഞ്ഞാൽ, ഓരോ മാസവും EMIs അടയ്ക്കേണ്ട തീയതി അവർക്ക് ഓർത്തുവയ്ക്കേണ്ടതില്ല. ആട്ടോമേറ്റഡ് ഡെബിറ്റ് ഓപ്ഷൻ മൂലം, ഡോക്ടർമാരുടെ ലോണിനുള്ള EMIs സ്വമേധയാ കുറവുചെയ്യപ്പെടും കൂടാതെ പേമന്റുകളൊന്നും വിട്ടുപോകുകയുമില്ല.

ഡോക്ടർമാർക്കുള്ള പർസണൽ ലോണിനുള്ള അർഹതാ മാനദണ്ഡം

ഇന്ത്യയിലെ സാന്പത്തിക സ്ഥാപനങ്ങൾ പർസണൽ ലോൺ ആപുകൾ സൃഷ്ടിച്ചിരിക്കുന്നത് വിവിധ വരുമാന ഗ്രൂപ്പുകളുടെ സാന്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണ്. ഡോക്ടർമാർക്കുള്ള ലോണും വിവിധ സാന്പത്തികാവശ്യങ്ങളെ പിന്തുണയ്ക്കുന്നതിന് മെഡിക്കൽ പ്രൊഫഷണലുകളെ സഹായിക്കുന്ന പർസണൽ ലോണിന്റെ ഒരു വിഭാഗമാണ്. ലോണിന് അപേക്ഷിക്കുന്നതിനു മുൻപായി അർഹതയുണ്ടോ എന്ന് പരിശോധിക്കും പോലെ, ഡോക്ടർമാർക്കുള്ള പർസണൽ ലോണിനും അർഹതാ മാനദണ്ഡങ്ങളുടെ ഒരു നിയത സമൂഹമുണ്ട്. ഡോക്ടർമാർക്കുള്ള പർസണൽ ലോൺ അർഹത വരുമാനത്തെയും/ശന്പളത്തെയും നിശ്ചിത കാലാവധിയിൽ ലോൺ തിരിച്ചടയ്ക്കാനുള്ള ശേഷിയെയും ആശ്രയിച്ചിരിക്കുന്നു.

  • 1

    ഡോക്ടറുടെ ബിരുദ സർട്ടിഫിക്കറ്റും യോഗ്യത നേടിയതിനു ശേഷമുള്ള പരിചയവും

  • 2

    ഡോക്ടർക്ക് സ്വന്തം വീട്, ക്ലിനിക്ക് അല്ലെങ്കിൽ ആശുപത്രി ഉണ്ടായിരിക്കണം

  • 3

    മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

  • 4

    ശന്പളം/വരുമാനം വരവു വയ്ക്കപ്പെടുന്ന സക്രിയ ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങൾ

  • 5

    ബിസിനസ്സിന്റെ തെളിവ്

  • 6

    ഡോക്ടറുടെ പ്രായം 21 വയസിനും 58 വയസിനും ഇടയിലായിരിക്കണം

  • 7

    തിരിച്ചറിയൽ തെളിവ് (ആധാർ കാർഡ്/ പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്)

  • 8

    വിലാസത്തിനു തെളിവ് (റേഷൻ കാർഡ്/ പാസ്പോർട്ട്/വൈദ്യുതി ബിൽ/ടെലിഫോൺ ബിൽ)

  • 9

    വരുമാനത്തിനു തെളിവ് (6 മാസത്തെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ് & ആദായ നികുതി റിട്ടേൺ ഫയൽ)

വിഭിന്ന വായ്പാദാതാക്കളെ ആശ്രയിച്ചിരിക്കുന്നു

ഡോക്ടർമാർക്കുള്ള പർസണൽ ലോണിന് അപേക്ഷിക്കേണ്ട വിധം

ഒരു ഡോക്ടർ അല്ലെങ്കിൽ ഹെൽത്ത് പ്രാക്ടീഷണർ ആയിരിക്കുന്നത് രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നൈപുണ്യവും അറിവും പരിചയവും ആവശ്യമുള്ള ഉത്തരവാദിത്വമുള്ള ഒരു തൊഴിലാണ്. മെഡിക്കൽ ചികിത്സയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന്, ഡോക്ടർമാർക്കുള്ള പർസണൽ ലോൺ പല ഡോക്ടർമാരും തിരഞ്ഞെടുക്കുന്നു. തൊഴിൽപരമായ കാരണങ്ങൾക്കു പുറമേ, വ്യക്തിഗത സാന്പത്തിക പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനു വേണ്ടിയും ഡോക്ടർമാർക്കുള്ള ലോണുകൾ നേടാൻ കഴിയും. ഡോക്ടർമാർക്ക് ഓൺലൈനിൽ പർസണൽ ലോണിന് അപേക്ഷിക്കുന്നതിന്റെ ഒരു ഇൻസ്റ്റന്റ് മാർഗ്ഗം തിരഞ്ഞെടുക്കാൻ കഴിയും:

Finance For Doctors
  • ഗൂഗിൾ പ്ലേ സ്റ്റോർ വഴി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ പർസണൽ ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുക

  • നിങ്ങളുടെ ഇമെയിൽ id അല്ലെങ്കിൽ മൊബൈൽ നന്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

  • ലോൺ അപേക്ഷാ ഫോറം പൂരിപ്പിക്കുക, അവശ്യം വേണ്ട ഫീൽഡുകൾ പരിഗണിക്കുക

  • ഉചിതമായ ഒരു EMI കണക്കാക്കുന്നതിന് ലോൺ EMI കാൽകുലേറ്റർ ഉപയോഗിക്കുക. മാറ്റം വരുത്താവുന്നവ വഴക്കത്തോടെ മാറ്റുന്നതിന് സ്ലൈഡർ ഉപയോഗിക്കുക.

  • ലോണിന്റ മുൻകൂർ വേണ്ടവ അപ്ലോഡ് ചെയ്യുക- ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നന്പർ (OTP യ്ക്ക്), പാൻ കാർഡ്, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ

  • പ്രമാണീകരിച്ചു കഴിഞ്ഞാൽ, 48 മണിക്കൂറിനകം ലോൺ അംഗീകരിക്കലും വിതരണവും നിർവഹിക്കപ്പെടുന്നു

ബ്ലോഗുകൾ
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
Exclusive deals

Subscribe to our newsletter and get exclusive deals you wont find anywhere else straight to your inbox!