Apply for Instant Loan

Download Our App

Apply for Instant Loan

Download Our App

Play Store

Apply for Instant Loan

Download Our App

Arrow Arrow

ട്രാവൽ (യാത്രാ) ലോൺ

യാത്രചെയ്യുന്നത് ജീവിതത്തിലെ ആവേശകരമായ ഒരു ഭാഗമാണ്, അല്ലേ? എന്നാൽ വിദ്യാഭ്യാസം, ജോലി അല്ലെങ്കിൽ ഒഴിവുവേള ഉൾപ്പെടെയുള്ള നിങ്ങളുടെ യാത്രാ സ്വപ്നങ്ങൾ പണത്തിന്റെ അപര്യാപ്തത കാരണം നിറവേറ്റപ്പെടാതെ പോയാലോ. പർസണൽ ലോൺ സൌകര്യങ്ങൾ ദുർലഭമായിരുന്ന വർഷങ്ങൾക്കു മുൻപ് ഞെരുക്കമുള്ള ഈ സാന്പത്തിക സ്ഥിതി ഉണ്ടാകുമായിരുന്നു. ഓൺലൈൻ പർസണൽ ലോണുകൾ അവതരിപ്പിക്കപ്പെടുകയും സ്വീകാര്യമാകുകയും ചെയ്തതോടെ, ആഭ്യന്തരവും അന്തർദ്ദേശീയവുമായ യാത്രാ പദ്ധതികളുള്ള വായ്പവാങ്ങലുകാർ വേഗത്തിലുള്ള ട്രാവൽ ലോണുകൾക്കുവേണ്ടി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ സമീപിക്കുന്നു.

വായ്പയെടുക്കുന്നവർക്ക് വിവിധ ലക്ഷ്യങ്ങൾക്കു വേണ്ടി ട്രാവൽ ലോണിന് അപേക്ഷിക്കാൻ കഴിയും. അത് ഉന്നത വിദ്യാഭ്യാസത്തിനോ പ്രൊഫഷണൽ കാരണങ്ങളാലോ മധുവിധു യാത്രയോ ആകട്ടെ, എല്ലാ യാത്രാ ലക്ഷ്യങ്ങളും ട്രാവൽ ലോണുകൾക്കൊപ്പം അനായാസം കൈവരിക്കാൻ കഴിയും. മേലിൽ യാത്രാ പദ്ധതികളിൽ കാലതാമസം ഉണ്ടാകാതിരിക്കുന്നതിന് ഇൻസ്റ്റന്റ് ലോൺ ആപുകളും വെബ്സൈറ്റുകളും മുഖേന ഓൺലൈനിൽ ട്രാവൽ പർസണൽ ലോണിന് അപേക്ഷിക്കുക. അവസരം മുട്ടിവിളിക്കുന്പോൾ തന്നെ യാത്രയ്ക്കുള്ള പണം നേടുന്നതിനുള്ള ഏറ്റവും വേഗതയുള്ള മാർഗ്ഗമാണിത്.

ഹീറോഫിൻകോർപ്പ് പോലെയുള്ള ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് വേഗത്തിലുള്ള ലോൺ അംഗീകരിക്കലിനും കടലാസ് രഹിത ഡോക്യുമെന്റേഷനുമൊപ്പം ട്രാവൽ ബുക്കിംഗ് എളുപ്പമാക്കുന്നു. നിങ്ങളുടെ സ്വപ്ന ലക്ഷ്യ സ്ഥാനത്തേക്ക് പറക്കൂ. യാത്രയ്ക്കു വേണ്ടി അധിക സ്നപത്ത് സംഘടിപ്പിക്കുന്നതിന്റെ ആയാസമില്ലാതെ. ആവശ്യമുള്ള ലോൺ സംഖ്യയുടെ ഏകദേശരൂപം നേടുന്നതിനു വേണ്ടി ഒരു സന്പൂർണ്ണ യാത്രാ ബജറ്റ് തയ്യാറാക്കുക. ഹീറോഫിൻകോർപ്പ് ആപിലെ ഇൻ-ബിൽറ്റ് EMI കാൽകുലേറ്റർ ടൂൾ ഉപയോഗിച്ച് ലോൺ സംഖ്യ, പലിശ, കാലാവധി എന്നിവയെ അടിസ്ഥാനമാക്കി ട്രാവൽ ലോണിന്മേൽ നിങ്ങളാഗ്രഹിക്കുന്ന EMI നേടുക.

പർസണൽ ലോണിന് അപേക്ഷിക്കുക
Travel Loan

ട്രാവൽ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

ട്രാവൽ ലോൺ വാണിജ്യ ലോൺ എടുക്കുന്നതിനെക്കാൾ കൂടുതൽ സുരക്ഷിതമായി നേടാൻ കഴിയുന്ന ഒന്നാണ്. അതിനാൽ, ഈ ലോൺ സൌകര്യത്തിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കാൻ വേണ്ടി ട്രാവൽ ലോണിന്റെ സവിശേഷതകളും ആനുകൂല്യങ്ങളും സംബന്ധിച്ച് സ്പഷ്ടത കൈവരിക്കണണെന്ന് ഉപദേശിക്കുന്നു

Open For All Borrowers

എല്ലാവർക്കും അപേക്ഷിക്കാവുന്നത്

ട്രാവൽ ലോൺ വായ്പയെടുക്കുന്നതിനു വേണ്ടി ആദ്യമായി അപേക്ഷിക്കുന്നവർക്കു പോലും ലഭ്യമാണ്.

Collateral Free

ഈടു രഹിതം

ഈടില്ലാത്ത ഒരു പർസണൽ ലോൺ ആയതിനാൽ, ഈ ലോണിനു വേണ്ടി എന്തെങ്കിലും ഈട് അല്ലെങ്കിൽ ആസ്തികൾ പണയം വയ്ക്കേണ്ട ആവശ്യമില്ല.

Holiday loan

ഓൺലൈൻ അപേക്ഷ

ഓൺലൈൻ ട്രാവൽ ലോൺ അപേക്ഷയെ തിരഞ്ഞെടുക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നതാക്കുന്നത് വേഗത്തിലുള്ള രജിസ്ട്രേഷൻ, കടലാസ് രഹിത ഡോക്യുമെന്റേഷൻ സമർപ്പിക്കൽ, തത്സമയ പ്രമാണീകരണം എന്നിവയാണ്.

Flexible EMI Repayment

വഴക്കമുള്ള തിരിച്ചടയ്ക്കൽ സമയം

പർസണൽ ലോണുകൾ വായ്പ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്കു നൽകുന്നത് ചുരുങ്ങിയത് ഒരു വർഷത്തെ സമയമാണ്. മാത്രമല്ല ലോൺ കൈകാര്യം ചെയ്യാവുന്ന പ്രതിമാസ പേമന്റുകളായി വിഘടിപ്പിക്കപ്പെടുന്നു. ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ കൊണ്ട് തിരിച്ചടയ്ക്കൽ ആവശ്യപ്പെടുന്ന മറ്റുതരം ലോണുകൾക്ക് തിരിച്ചടവിന്റെ ഇത്തരം അനായാസത ബാധകമല്ല.

ട്രാവൽ ലോണിനുള്ള അർഹതാ മാനദണ്ഡവും രേഖകളും

വായ്പയെടുക്കുന്നവർ ട്രാവൽ ലോണിന് അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് അർഹതാ മാനദണ്ഡം പരിശോധിക്കേണ്ടതാണ്. തട്ടിപ്പ് അല്ലെങ്കിൽ റദ്ദാക്കലുകളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണത്:

  • 1

    പ്രായത്തിന്റെ മാനദണ്ഡം: അപേക്ഷകന്റെ പ്രായം 21-58 വയസ്സിനിടയിൽ ആയിരിക്കണം

  • 2

    ശന്പളക്കാർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: അപേക്ഷകൻ മാസം തോറും ചുരുങ്ങിയത് രൂ. 15,000 വരുമാനം നേടുന്നുണ്ടാകണം

  • 3

    സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: ചുരുങ്ങിയ വരുമാനം മാസംതോറും രൂ. 15,000 ആയിരിക്കണം ഒപ്പം ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും നിർബന്ധമാണ്

  • 4

    വരുമാനത്തിനു തെളിവ്: ശന്പള അല്ലെങ്കിൽ വ്യക്തിഗത അക്കൌണ്ടിന്റെ 6 മാസത്തെ സ്റ്റേറ്റ്മെന്റ്

  • 5

    ഇൻസ്റ്റന്റ് പർസണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ രേഖ ആധാർ കാർഡ് ആണ്

  • 6

    ആധാർ കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് സ്വന്തം പാൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കാൻ കഴിയും

  • 7

    പ്രധാനപ്പെട്ട മറ്റു രേഖകളിൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തൊഴിൽപരവും സാന്പത്തികവുമായ വിവരങ്ങൾ ഉൾപ്പെടുന്നു

  • 8

    സാന്പത്തിക സ്ഥാപനം മുഖേന നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ സ്വീകാര്യമായ ഏതെങ്കിലും ബാങ്കിലായിരിക്കണം നിങ്ങളുടെ അക്കൌണ്ട്

ഇൻസ്റ്റന്റ് ലോൺ ആപ് മുഖേന ട്രാവൽ ലോൺ

ഹീറോഫിൻകോർപ്പ് ശരിയായ അളവിലുള്ള വായ്പക്കൊപ്പം നിങ്ങളുടെ യാത്രാ പദ്ധതികൾ തയ്യാറാക്കുന്നതിനു ശേഷിയുള്ള ഉപകാരപ്രദമായ ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ആണ്. വേഗത്തിൽ ട്രാവൽ ലോണുകൾ നേടുന്നതിന് സ്റ്റെപ്പുകൾ അനുസരിച്ചുള്ള നടപടിക്രമം പിന്തുടരുക:

Holiday Loan
  • ആദ്യമായി, നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേയിൽ നിന്ന് ഇൻസ്റ്റന്റ് ലോൺ ആപ് ഡൌൺലോഡ് ചെയ്യുക

  • OTP പ്രമാണീകരണത്തിനു വേണ്ടി നിങ്ങളുടെ മൊബൈൽ നന്പർ അല്ലെങ്കിൽ ഇമെയിൽ id രജിസ്റ്റർ ചെയ്യുക

  • ആഗ്രഹിക്കുന്ന ലോൺ സംഖ്യയും കാലാവധിയും പൂരിപ്പിച്ച് നിങ്ങളുടെ EMI നിശ്ചയിക്കുക

  • KYC രേഖകളുടെ പ്രമാണീകരണം

  • പ്രമാണീകരിച്ചു കഴിഞ്ഞാൽ, ലോൺ സംഖ്യ 24 മണിക്കൂറിനകം വിതരണം ചെയ്യപ്പെടുന്നു

ശ്രദ്ധിക്കുക: നിങ്ങളുടെ പ്രായം 21-58 വയസ്സിനിടയിൽ ആണെങ്കിലും ചുരുങ്ങിയത് രൂ. 15,000 ന്റെ പ്രതിമാസ വരുമാനം നിങ്ങൾക്ക് ഉണ്ടെങ്കിലും ഹീറോഫിൻകോർപ്പിൽ നിന്നുള്ള ഒരു പർസണൽ ലോണിന് നിങ്ങൾ അർഹരാണ്. മൂർത്തമായ എന്തെങ്കിലും ഡോക്യുമെന്റേഷന്റെ അല്ലെങ്കിൽ കൂടിക്കാഴ്ചയുടെ ആവശ്യമില്ല, ഇന്നുതന്നെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുക.

ഹീറോഫിൻകോർപ്പ് ഡോക്യുമെന്റേഷനും അർഹതാ മാനദണ്ഡവും വളരെ ലളിതമാണ്, വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബ്ലോഗുകൾ
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
Exclusive deals

Subscribe to our newsletter and get exclusive deals you wont find anywhere else straight to your inbox!