സ്ത്രീകൾക്കുള്ള ലോൺ
കാലം മാറിയതോടെ, ഇന്ത്യയിലെ സ്ത്രീകൾ അവരുടെ വീടുകളിൽ മാത്രമായി ഒതുങ്ങിക്കൂടുന്നതിനു പകരം, വിവിധ പ്രവർത്തനമേഖലകളിൽ സംരംഭകരായും ബിസിനസുകാരായും ഉയർന്നുവന്ന് പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുകയാണ്. ഭാരത സർക്കാർ നിർദ്ദേശിച്ചതനുസരിച്ച്, സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി സാന്പത്തിക സ്ഥാപനങ്ങൾ പ്രത്യേക ലോൺ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം, യാത്ര, വിവാഹം, ജീവിതത്തിലെ മറ്റു ലക്ഷ്യങ്ങൾ നിറവേറ്റുക എന്നിവയ്ക്കു വേണ്ടി സ്ത്രീകൾക്ക് പർസണൽ ലോണിന്മേൽ പ്രത്യേക പലിശ നിരക്കുകൾ ലഭ്യമാക്കപ്പെടുന്നുണ്ട്.
വർഷങ്ങളായി, വളർന്നുവരാനാഗ്രഹിക്കുന്നവരും ഉത്സാഹശാലികളുമായ സ്ത്രീകൾക്ക് തങ്ങളുടെ സംരംഭം ആരംഭിക്കുന്നതിന് ഫണ്ടിന്റെ അഭാവം നേരിടാതെ സഹായിക്കുന്നതിനു വേണ്ടി ഭാരത സർക്കാർ അനുകൂലമായ ഇൻസ്റ്റന്റ് പർസണൽ ലോൺ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വർദ്ധിക്കുന്ന ജനപ്രിയത്വവും സ്വീകാര്യതയും മൂലം, സ്ത്രീകൾക്കു വേണ്ടിയുള്ള ലോൺ അംഗീകരിക്കുന്നത് സങ്കീർണ്ണതാകൾ ഇല്ലാത്തതായിരിക്കുന്നു.
പർസണൽ ലോണിന് അപേക്ഷിക്കുക