ഒരു പർസണൽ ലോൺ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ സുപ്രധാന രേഖകളാണ് സാലറി സ്ലിപ്പും ബാങ്ക് സ്റ്റേറ്റ്മെന്റും. ശന്പളക്കാരായ വ്യക്തികൾക്ക്, സാലറി സ്ലിപ് ഒരു അടിസ്ഥാന രേഖയാണ് അതേസമയം ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് നിർബന്ധമാണ്. യഥാസമയം ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള നിങ്ങളുടെ ശേഷി പ്രതിഫലിപ്പിക്കുന്ന വരുമാന രേഖകൾ എന്ന വിഭാഗത്തിലാണ് അവ ഉൾപ്പെടുന്നത്. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് രൂ. 15,000 ൽ കുറവ് വരുമാനമാണ് കാണിക്കുന്നതെങ്കിൽ, വിശ്വാസയോഗ്യമായ പ്രമുഖ ഫൈനാൻസ് കന്പനികളിൽ നിന്നുള്ള പർസണൽ ലോണിന് നിങ്ങൾ അർഹരാകുകയില്ല. ഇന്ത്യയിലെ ഭൂരിപക്ഷം സാന്പത്തിക സ്ഥാപനങ്ങളുടെയും കാര്യത്തിൽ അർഹതാ മാനദണ്ഡം ആരംഭിക്കുന്നത് ചുരുങ്ങിയ വരുമാനം രൂ. 15,000 അല്ലെങ്കിൽ അതിൽ കൂടുതലിനൊപ്പമാണ്.
ഇവ സുപ്രധാന വരുമാന രേഖകളാണെങ്കിലും, ശന്പളത്തിന്റെ പേ സ്ലിപ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് കൂടാതെയും
പർസണൽ ലോൺ ലഭിക്കുന്നത് അസാദ്ധ്യമല്ല. ഇനി പറയുന്നവ പോലെ പകരമുള്ള വ്യക്തിഗത രേഖകൾ സമർപ്പിക്കുക വഴി നിങ്ങൾക്ക് തീർച്ചയായും ഒരു വ്യക്തിഗത ലോണിന് അർഹരാകാൻ കഴിയും
- ആധാർ കാർഡ്
- പാൻ കാർഡ്
- വോട്ടർ തിരിച്ചറിയൽ കാർഡ്
- പാസ്ബുക്ക്
- യൂട്ടിലിറ്റി ബില്ലുകൾ
- റേഷൻ കാർഡ്
വായ്പയെടുക്കുന്നയാളിന്റെ പേരിലും വിലാസത്തിലുമുള്ള 60 ദിവസത്തിനുള്ളിലുള്ള ബില്ലുകൾക്കും പാസ്ബുക്കിനും മാത്രമായിരിക്കും പ്രാബല്യം.
സിംപ്ലിക്യാഷ്, ഹീറോഫിൻകോർപ് മുഖേനയുള്ള ഒരു
ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് പരിമിത ഡോക്യുമെന്റേഷനൊപ്പം 1.5 ലക്ഷം വരെയുള്ള ചെറിയ ക്യാഷ് ലോണുകൾ അംഗീകരിക്കുന്നു. സിംപ്ലിക്യാഷ് മുഖേന ഇൻസ്റ്റന്റ് ക്യാഷ് ലോണുകൾക്ക് അപേക്ഷിക്കുന്നവർക്ക് 24 മണിക്കൂറിനകം ലോൺ അംഗീകരിക്കുന്നതിനു വേണ്ടി ഒരു നിർബന്ധിത പ്രമാണരേഖ എന്ന നിലയിൽ അവരുടെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടി വരും.
ബാങ്ക് സ്റ്റേറ്റ്മെന്റ് നെറ്റ് ബാങ്കിംഗ് സ്രോതസ്സിലൂടെപ്പോലും ഡിജിറ്റൽ രൂപത്തിൽ അനായാസം കൈവരിക്കാവുന്നതാണ് ഒപ്പം സിംപ്ലിക്യാഷ് പോലെയുള്ള ഇൻസ്റ്റന്റ് ലോൺ ആപുകൾക്ക് കടലാസ് രഹിത രൂപത്തിൽ അവ സമർപ്പിക്കാൻ കഴിയും.
യംതൊഴിൽ ചെയ്യുന്നവർക്കും ശന്പളക്കാരായ വ്യക്തികൾക്കും വേണ്ടിയുള്ള പർസണൽ ലോൺ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് ഏറ്റവുംപുതിയ വിരങ്ങൾ മനസ്സിലാക്കി കഴിയുക. വായ്പ നൽകുന്ന വിവിധ സ്ഥാപനങ്ങളുടെയും സ്ഥാനങ്ങളുടെയും അടിസ്ഥാനത്തിൽ അത് വ്യത്യസ്തമായേക്കാം. എന്തെല്ലാമാണ് വേണ്ടതെന്ന കാര്യത്തിൽ നല്ല ഗ്രാഹ്യമുണ്ടായിരിക്കുന്നത് പാൻ കാർഡും നിങ്ങളുടെ തിരിച്ചടയ്ക്കൽ ശേഷി പ്രതിബിംബിപ്പിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റും പോലെയുള്ള രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ലോൺ തിരസ്കരിക്കപ്പെടുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കും.