വായ്പയെടുത്തയാളിന്റെ മരണശേഷം വായ്പ നൽകുന്നവർ എങ്ങനെയാണ് പർസണൽ ലോൺ വസൂലാക്കുന്നത്?
മരണകാരണം എന്തുതന്നെ ആയാലും, പർസണൽ ലോൺ വസൂലാക്കുന്നതിനു വേണ്ടി സമീപിക്കേണ്ട ശരിയായ സ്രോതസ്സ് മരിച്ചുപോയ വായപയെടുത്തയാളിന്റെ കുടുംബം അല്ലെങ്കിൽ സഹ-അപേക്ഷകൻ ആണ്.
പർസണൽ ലോൺ തിരിച്ചടയ്ക്കുന്നതിന് നിബന്ധന ചെയ്ത ഒരു നിശ്ചിത തിരിച്ചടയ്ക്കൽ കാലാവധി അനുവദിക്കപ്പെടുന്നു. നിയമപ്രകാരമുള്ള അനന്തരാവകാശികൾ ലോൺ അടച്ചുതീർക്കുന്നില്ലെങ്കിൽ, വായ്പയെടുത്ത വ്യക്തിയുടെ ഭൂസ്വത്ത് അല്ലെങ്കിൽ വാഹനം പോലെയുള്ള ഭൌതികസ്വത്ത് പിടിച്ചെടുത്ത് പർസണൽ ലോൺ വസൂലാക്കുന്നതിനു വേണ്ടി അത് ലേലം ചെയ്യാനുള്ള അവകാശം വായ്പ നൽകിയവർക്കുണ്ട്.
പർസണൽ ലോൺ വായ്പയെടുത്തയാളിന്റെ പേരിൽ ആയിരിക്കുന്പോൾ എന്തു സംഭവിക്കും?
പർസണൽ ലോൺ എടുത്തിരിക്കുന്നത് വായ്പ വാങ്ങിയ ആളിന്റെ പേരിൽ മാത്രം ആയിരിക്കുകയും മരിച്ച വ്യക്തിക്ക് നിയമാനുസൃത അനന്തരാവകാശികൾ ഇല്ലാതിരിക്കുകയും ചെയ്യുന്പോൾ, ബാധ്യത തീർക്കുന്നതിനു വേണ്ടി ലോൺ അഡ്മിനിസ്ട്രേറ്റർ ചിത്രത്തിലേക്കു കടന്നുവരും. അതിനർത്ഥം അഡ്മിനിസ്ട്രേറ്റർ സ്വന്തം പണം ചെലവാക്കുമെന്നല്ല, പകരം, വായ്പ അടച്ചുതീർക്കാൻ വായ്പയെടുത്തയാളിന്റെ ആസ്തികൾ ഉപയോഗിക്കപ്പെടുന്നതാണ്.
വായ്പയെടുത്തയാൾ മരിച്ചതിനു ശേഷം പർസണൽ ലോൺ ബാധ്യത തിരിച്ചടയ്ക്കുന്നതിനുള്ള നടപടിക്രമം എന്താണ്?
- പണംകൊടുത്തവരെ/വായ്പനൽകിയവരെ വായ്പയെടുത്തയാളിന്റെ മരണത്തെപ്പറ്റി അറിയിക്കുക, അല്ലാത്തപക്ഷം, EMIs സാധാരണ രൂപത്തിൽ അടയ്ക്കപ്പെടുന്നതായി കണക്കാക്കപ്പെടും.
- അന്തിമമായി തിരിച്ചടയ്ക്കേണ്ട ബാക്കിയുള്ള സംഖ്യ പൂർണ്ണമായും എത്രയാണെന്ന് വായ്പനൽകുന്നവരോട് അഭ്യർത്ഥിക്കുക.
- വായ്പയെടുത്തയാളിന് അയാളുടെ/ അവളുടെ പേരിൽ പർസണൽ ലോൺ ഇൻഷുറൻസ് അല്ലെങ്കിൽ ലൈഫ് ഇൻഷുറൻസ് ഉണ്ടോ എന്നു പരിശോധിക്കുക. കടം വീട്ടുന്നതിന് അത് ഉപയോഗിക്കാൻ കഴിയും.
- ഇൻഷുറൻസ് ഇല്ലെങ്കിൽ, അഡ്മിനിസ്ട്രേറ്റർ വായ്പയെടുത്തയാളിന്റെ കുടുബത്തിന് പൊസഷനുകൾ, എന്തെങ്കിലും ഭൂസ്വത്ത് അല്ലെങ്കിൽ ഭൂമിയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
- കടങ്ങൾ അടച്ചുതീർക്കുന്നതിന് ആസ്തികൾ പര്യാപ്തമല്ലെങ്കിൽ, പർസണൽ ലോൺ വായ്പയെടുത്തയാളിന്റെ പേരിൽ മാത്രമാണെങ്കിൽ ബാക്കി വരുന്ന സംഖ്യ എഴുതിത്തള്ളാൻ സാധ്യതയുണ്ട്.