പർസണൽ ലോണുകളെപ്പറ്റി സംസാരിക്കുന്പോൾ അനേകം ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും കൺമുൻപിൽ തെന്നിനീങ്ങാൻ ആരംഭിക്കുന്നു. ഉത്കർഷേച്ഛയും മത്സരബുദ്ധിയുമുള്ള വളരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പെട്ടെന്നുള്ള സാന്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി ഏതെങ്കിലും സമയത്ത് പർസണൽ ലോണിന്റെ പിന്തുണ നേടുന്നു. പർസണൽ ലോണിന് അപേക്ഷിക്കുന്നതിന്റെ അനായാസത ഇന്നിപ്പോൾ ശന്പളം 20,000 അഥവാ അതിലും കുറവായാൽ പോലും വായ്പ നേടുന്നതിന് വ്യക്തികളെ ആകർഷിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു.
ഓൺലൈനിൽ ലഭ്യമാകുന്ന ഇൻസ്റ്റന്റ് പർസണൽ ലോണുകളുടെ ആനുകൂല്യം ആസ്വദിക്കുന്നാനുള്ള അവകാശം എല്ലാ വ്യക്തികൾക്കുമുണ്ട്.
ക്യാഷ് ലോൺ ആപുകളും ക്രെഡിറ്റ് വെബ്സൈറ്റുകളും വഴി വേഗത്തിൽ അംഗീകാരം നേടിയ ശേഷം, ചുരുങ്ങിയത് പ്രതിമാസം 15,000-20,000 ശന്പളമുള്ള ആളുകൾക്ക് പർസണൽ ലോണിൽ നിന്നു നേട്ടമുണ്ടാക്കാൻ കഴിയും. ഒരു വ്യക്തിക്ക് പർസണൽ ലോൺ നേടാൻ കഴിയുന്നത് അവരുടെ ശന്പളത്തെയും വായ്പാ ചരിത്രത്തെയും അടിസ്ഥാനമാക്കിയാണ്. വായ്പനൽകുന്നവരെ ആശ്രയിച്ച് ലോൺ സംഖ്യയും പലിശ നിരക്കും വ്യത്യാസപ്പെട്ടെന്നു വരാം.
നിങ്ങളുടെ ശന്പളം 20,000 ആണെങ്കിൽ പോലും, മാസ ശന്പള മാനദണ്ഡം ഉപയോഗിച്ച് നിങ്ങൾക്ക് പർസണൽ ലോൺ സംഖ്യ കണക്കാക്കാൻ കഴിയും. ഒരു വ്യക്തിക്ക് തന്റെ പതിവ് ചെലവുകൾക്കു ശേഷം മാസം തോറും എത്ര സംഖ്യ EMIs ൽ കൊടുക്കാൻ കഴിയും എന്നതിനെപ്പറ്റി ഒരു ഏകദേശ ധാരണ ലഭിച്ചാൽ, ഫൈനാൻഷ്യൽ വെബ്സൈറ്റുകളിൽ അല്ലെങ്കിൽ
പർസണൽ ലോൺ ആപുകളിൽ ലഭ്യമാകുന്ന EMI കാൽകുലേറ്റർ ഉപയോഗിച്ച് ലോൺ സംഖ്യ അനായാസം കണക്കുകൂട്ടാൻ കഴിയും
നേരത്തെ 20,000 ശന്പളത്തിനൊപ്പം പർസണൽ ലോൺ അംഗീകാരം വിഷമകരമായിരുന്നേക്കാം എന്നാൽ ഇൻസ്റ്റന്റ് ലോൺ ആപുകൾ ചെറിയ ക്യാഷ് ലോണുകളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, 20K ശന്പളമുള്ള വായ്പയെടുക്കുന്നവർക്ക് ഇപ്പോൾ ദൃഢവിശ്വാസത്തോടെ ഒരു പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും. ഇന്ത്യയിൽ വായ്പനൽകുന്ന മിക്കവരും രൂ. 15,000 ശന്പളത്തിൽ ആരംഭിക്കുന്ന അടിസ്ഥാന വരുമാനത്തിനൊപ്പമുള്ള ഒരു ലോണിന് അംഗീകാരം നൽകുന്നു, അതിനാൽ മാസം തോറും 20K വരുമാനം നേടുന്നവർക്ക് അനായാസം ഒരു പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും.